Kerala
സാഹിത്യകാരൻ എ കെ പുതുശ്ശേരി അന്തരിച്ചു
90ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

കൊച്ചി | സാഹിത്യകാരന്‍ എ കെ പുതുശ്ശേരി (90) അന്തരിച്ചു. എറണാകുളത്ത് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 90ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേനരുവി, എസ് ടി ആര്‍ സചിത്രകഥ (കുട്ടികളുടെ മാസികകള്‍) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. എസ് ടി റെഡ്യാര്‍ ആന്‍ഡ് സണ്‍സിലെ ഉദ്യോഗസ്ഥനാണ്.
ഭാര്യ: ഫിലോമിനാ പുതുശ്ശേരി. മക്കള്‍: ഡോ. ജോളി പുതുശ്ശേരി (എച്ച് ഒ ഡി ഹൈദരാബാദ് സെന്റ്രല്‍ യൂനിവേഴ്‌സിറ്റി: ഫോക്ക് ആന്‍ഡ് കള്‍ച്ചര്‍), റോയി പുതുശ്ശേരി (എച്ച് ആര്‍ കണ്‍സള്‍ട്ടന്റ്, കൊച്ചി), ബൈജു പുതുശ്ശേരി (എച്ച് എ എല്‍ കൊച്ചി നേവല്‍ ബേസ്), നവീന്‍ പുതുശ്ശേരി (മലയാള അധ്യാപകന്‍, കുന്നും പുറം ഗവ. ഹൈസ്‌ക്കൂള്‍ ചേരാനെല്ലൂര്‍). മരുമക്കള്‍: റീത്ത (ടീച്ചര്‍, ഹൈദരാബാദ്), പരേതയായ ടെസ്സി, ബിനി (കോണ്‍ണ്ടുവെന്റ് ഐ ടി ഇന്‍ഫോ പാര്‍ക്ക്), റിന്‍സി (കായിക അധ്യാപിക, സെന്റ് മേരീസ് എച്ച്
എസ് എസ് ഹൈസ്‌കൂള്‍- എറണാകുളം).
ഇന്ന് രാവിലെ മുതല്‍ എറണാകുളം വി പി ആന്റണി റോഡിലെ പുതുശ്ശേരി വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. നാളെ രാവിലെ 10 മുതല്‍ ഒരു മണിവരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ചിറ്റൂര്‍ റോദ സെന്റ് മേരീസ് ബസിലിക്കാ പള്ളി സെമിത്തേരിയില്‍.
.
.