Connect with us

National

രാജ്യത്താദ്യമായി ലിഥിയം ശേഖരം കണ്ടെത്തി

ജമ്മുകാശ്മീരിലാണ് ലിഥിയം ശേഖരം കണ്ടെത്തിയത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകാശ്മീരില്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ജമ്മുകാശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയത്. 5.9 മില്യണ്‍ ടണ്‍ ലിഥിയമാണ് കണ്ടെത്തിയത്. ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവാണ് ലിഥിയം. ലിഥിയം കണ്ടെത്തിയതോടെ ഇലക്ട്രിക് ബാറ്ററികള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഒരുപരിധി വരെ കുറക്കാന്‍ രാജ്യത്തിനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

Latest