Kozhikode
ചെറിയ എ പി ഉസ്താദ് ആണ്ട് അനുസ്മരണത്തിന് പ്രൗഢ തുടക്കം
ഡോ. അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്തു.
കട്ടാങ്ങല്‍ | ചെറിയ എ പി ഉസ്താദ് ആണ്ട് അനുസ്മരണത്തിന് എന്‍ ഐ ടി അല്‍ഖമറില്‍ പ്രൗഢ തുടക്കം. സമസ്ത സെക്രട്ടറിയും അല്‍ഖമര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെറിയ എ പി ഉസ്താദ് എന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ ഒന്നാം ആണ്ടിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണം ഡോ. അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്തു.
ഒന്നാം ദിവസമായ ഇന്നലെ ‘അറിവിന്‍ നിലാവ്’ പരിപാടിയില്‍ സഫ്വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തി. അഹ്മദ് കുട്ടി മാസ്റ്റര്‍ തലപ്പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഹസൈന്‍ മുസ്‌ലിയാര്‍, എ പി അന്‍വര്‍ സാദിഖ് സഖാഫി, കുട്ടി ഹസന്‍ മാസ്റ്റര്‍, എന്‍ജിനീയര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി പ്രസംഗിച്ചു. ഹുസൈന്‍ സാഖാഫി പന്നൂര്‍, കോട്ടക്കല്‍ മുഹമ്മദ് ഹാജി, ആര്‍ കെ കെ ഫൈസി, നൗഷാദ് സഖാഫി കുറ്റ്യാടി, അബ്ദുല്ല ഹാജി മാതോലത്ത് പങ്കെടുത്തു.
രണ്ടാം ദിവസമായ ഇന്ന് ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല പ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ ദിവസങ്ങളില്‍ മദനീയം അബ്ദുല്ലത്വീഫ് സഖാഫി, ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തും.