Connect with us

union budget 2022

പൊതുബജറ്റ് : ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരും;ആദായ നികുതിയില്‍ ഇളവുകളില്ല ;ആദായ നികുതിയില്‍ മാറ്റങ്ങളില്ല

2022-23 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ്

Published

|

Last Updated

ന്യൂഡൽഹി | 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ്  ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാവിലെ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും വസതിയിലെത്തി ധനമന്ത്രി സന്ദര്‍ശിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രി സഭ ചേര്‍ന്ന് അംഗീകരിച്ച ബജറ്റ് 11 മണിയോടെ സ്്പീക്കറുടെ അനുമതിയോടെ പാര്‍ലിമെന്റില്‍ അവതിരിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്‌

2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബേങ്ക് പുറത്തിറക്കും.ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും് ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തും. പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറക്കും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

44605 കോടി രൂപയുടെ കേന്‍ ബേത്വ ലിങ്കിങ് പ്രൊജക്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 9 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. എയര്‍ ഇന്ത്യക്ക് പിറകെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും വേഗത്തിലാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

സുപ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍:

ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്ക്
.പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമെന്നും ധനകാര്യമന്ത്രി

ഈ ബജറ്റ് അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന രേഖ
കേന്ദ്ര ബജറ്റ്
ഏഴ് ഗതാഗത മേഖലകളില്‍ ദ്രുത വികസനം സാധ്യമാക്കും
60 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായി നിര്‍മല സീതരാമന്‍

25,000 കി.മി എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മിക്കും

എല്‍ഐസി സ്വകാര്യവത്്കരിക്കും

കാര്‍ഷിക ഉല്‍പ്പന്ന നീക്കത്തിന് റെയില്‍വെ പദ്ധതി തയ്യാറാക്കും

മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി

100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും
ജൈവകൃഷിക്ക് ഊന്നല്‍ നല്‍കും.താങ്ങുവില ഇനത്തില്‍ 27 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കും
400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കും

ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും

ചെറുകിട, നാമമാത്ര യൂണിറ്റുകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ വായ്പ അധികമായി അനുവദിക്കും
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ പദ്ധതി കാലാവധി 2023വരെ നീട്ടി
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനായി ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും

നദികളുടെ സംയോജനത്തിന് കരട് രേഖ തയ്യാറായി

രണ്ട് ലക്ഷം അങ്കണ്‍വാടികള്‍ നവീകരിക്കും

അങ്കണ്‍വാടികളില്‍ ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ കൊണ്ടുവരും

ജല്‍ജീവന്‍ മിഷന് 60,000 കോടി അനുവദിക്കും

അഞ്ച് നദീസംയോജന പദ്ധതികള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കും
1.5 ലക്ഷം പോസ്‌റ്റോ ഓഫീസുകളില്‍ കോര്‍ ബേങ്കിംഗ് സംവിധാനം കൊണ്ടുവരും

നഗരത്തില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി പ്രത്യേക സോണുകള്‍
ചിപ്പുകള്‍ ഘടിപ്പിച്ച ആധുനിക പാസ്‌പോര്‍ട്ടുകള്‍ ഉടന്‍

വൈദ്യുതി വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വ്യാപകമാക്കും. ബാറ്ററി കൈമാറ്റ നയം ഉടന്‍

5 ജി നെറ്റ് സേവനം ഈ വര്‍ഷം ലഭ്യമാക്കും
5ജി സ്പ്‌കെട്രം ലേലം ഈ വര്‍ഷം ആരംഭിക്കും

ആയുധ ഇറക്കുമതി കുറക്കും

ഗ്രാമങ്ങളില്‍ ഒ്പ്റ്റിക്കല്‍ ഫൈബര്‍ ശ്യംഖല സ്ഥാപിക്കും

പ്രതിരോധ ബജറ്റിന്റെ 63 ശതമാനം മെയ്ക്ക് ഇന്ത്യ പദ്ധതികള്‍ക്കായി മാറ്റും

ഇ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍

സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍

സെസിന് പകരം പുതിയ നിയമം കൊണ്ടുവരും

കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും

റിസര്‍വ് ബേങ്ക് ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരും

സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കും
ആദായി നികുതി റിട്ടേണ്‍ പരിഷ്‌കരിക്കും.

ആദായ നികുതി റിട്ടേണ്‍ തെറ്റുകള്‍ തിരുത്തി സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷം സമയം

സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശമതാനം
ഡിജിറ്റല്‍ ആസ്തികളുട ഇടപാടിന് 30 ശതമാനം നികുതി
എന്‍പിഎസ് നിക്ഷേപത്തിന് 14 ശതമാനം വരെ നികുതി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വര്‍ഷം കൂടി ഇന്‍സെന്റീവ്
വെര്‍ച്വല്‍ കറന്‍സി കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍. ഭൂമി കൈമാറ്റത്തിന് പുതിയ പദ്ധതി

ആദായ നികുതിയില്‍ മാറ്റങ്ങളില്ല

80 സിയില്‍ പുതിയ ഇളവുകളില്ല

കുടകള്‍ക്ക് വിലകൂടും

വജ്രം,രത്‌നങ്ങള്‍ , ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവക്ക് വില കുറയും.

Latest