Connect with us

Kerala

ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; ഭക്ഷ്യവിഷബാധയേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംഭവത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

Published

|

Last Updated

കട്ടപ്പന| കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. പുഴുക്കളെ കിട്ടിയ ചിക്കന്‍കറി കഴിച്ച മൂന്ന് വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലിലാണ് സംഭവം.

സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷമാണ് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. മൂവരും സംഭവസ്ഥലത്ത് വച്ച് തന്നെ ഛര്‍ദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു.

കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചിക്കന്‍കറിയില്‍ പുഴുക്കളെ കണ്ടത്തിയതോടെ നഗരസഭ ആരോഗ്യവിഭാഗം എത്തി ഹോട്ടല്‍ അടപ്പിച്ചു.

 

---- facebook comment plugin here -----

Latest