Connect with us

EPL

വീണ്ടും ലിവര്‍പൂളിന്റെ ആറാട്ട്; സാധ്യത സജീവമാക്കി ചെമ്പട

മുഹമ്മദ് സലയും ഡിയോഗോ യോട്ടയും ഇരട്ട ഗോള്‍ നേടി.

Published

|

Last Updated

ലണ്ടന്‍ | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ലിവര്‍പൂള്‍. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ഇതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആദ്യ നാല് സ്ഥാനം നേടാനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ് ചെമ്പട.

മുഹമ്മദ് സലയും ഡിയോഗോ യോട്ടയും ഇരട്ട ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യ അര മണിക്കൂറില്‍ സന്ദര്‍ശകര്‍ മങ്ങിയെങ്കിലും 35ാം മിനുട്ടില്‍ ലീഡ്‌സിന്റെ ജൂനിയര്‍ ഫിര്‍പോയുടെ പിഴവ് ലിവര്‍പൂള്‍ താരങ്ങള്‍ മുതലെടുക്കുകയും ഒടുവില്‍ കോഡി ഗാക്‌പോ ഗോളടിക്കുകയുമായിരുന്നു. വൈകാതെ 39ാം മിനുട്ടില്‍ സലയും ഗോളടിച്ചു.

രണ്ടാം പകുതിയിലാണ് ബാക്കി നാല് ഗോളുകള്‍ ലിവര്‍പൂള്‍ അടിച്ചത്. 52, 73 മിനുട്ടുകളില്‍ യോട്ടയും 64ാം മിനുട്ടില്‍ സലയും 90ാം മിനുട്ടില്‍ ഡാര്‍വിന്‍ നൂനിസും ഗോളുകള്‍ നേടി. 47ാം മിനുട്ടില്‍ ലൂയിസ് സിനിസ്റ്റെറയാണ് ലീഡ്‌സിന്റെ ഏക ഗോള്‍ അടിച്ചത്.

Latest