Ongoing News
യുനൈറ്റഡിനെ സെവനപ്പില്‍ മുക്കിക്കൊന്ന് ലിവര്‍പൂള്‍
രണ്ടാം പകുതിയിലാണ് ലിവര്‍പൂളിന്റെ ആറ് ഗോളുകളും പിറന്നത്

ആന്‍ഫീല്‍ഡ് | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലിവര്‍പൂള്‍ മത്സരത്തില്‍ ഗോള്‍ മഴ. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് യുനൈറ്റഡിനെ കൊന്നുകൊല വിളിച്ചത്.
രണ്ടാം പകുതിയിലാണ് ലിവര്‍പൂളിന്റെ ആറ് ഗോളുകളും പിറന്നത്. ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന ഒന്നാം പാദ മത്സരത്തില്‍ മാഞ്ചസ്റ്ററിനായിരുന്നു വിജയം. എന്നാല്‍, തങ്ങളുടെ തട്ടകത്തില്‍ യുനൈറ്റഡിനെ കിട്ടിയ ലിവര്‍പൂള്‍ ഗോള്‍ മഴയില്‍ മുക്കിക്കൊല്ലുകയായിരുന്നു.
ഗോഡി ഗാക്‌പോ, ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സല എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. 88ാം മിനുട്ടില്‍ ഏഴാം ഗോള്‍ നേടിയ റോബര്‍ട്ടോ ഫെര്‍മിനോ ആണ് ഗോള്‍ വേട്ടക്കാരിലെ നാലാമന്‍.
---- facebook comment plugin here -----