delhi murder
ലിവിങ്ങ് ടുഗതര്‍: യുവതി കാമുകന്റെ മകനെ കൊലപ്പെടുത്തി
പടിഞ്ഞാറന്‍ ഡല്‍ഹിയിലുണ്ടായ സംഭവത്തില്‍ 24 കാരി പൂജ കുമാരി പിടിയില്‍
ന്യൂഡല്‍ഹി | പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയ കാമുകന്റെ മകനെ കൊലപ്പെടുത്തി യുവതി. ഉറങ്ങിക്കിടന്ന 11 കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയില്‍ ഒളിപ്പിച്ചു.
ലിവിംഗ് ടുഗതര്‍ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പിതാവിന്റെ കാമുകി 24 കാരി പൂജ കുമാരിയാണ് പ്രതി. 2019 മുതല്‍ ജിതേന്ദ്രയുമായി പൂജ കുമാരി ലിവിംഗ് ടുഗതര്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇയാള്‍ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി.
ഇതാണ് പൂജയെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.ഓഗസ്റ്റ് 10-ന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വിലാസം കണ്ടെത്തിയ പൂജ നേരെ ഇയാളുടെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെ ശേഷം മൃതദേഹം വസ്ത്രങ്ങള്‍ അടങ്ങുന്ന പെട്ടിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.