Connect with us

Ongoing News

ലിവ ഡേറ്റ് ഫെസ്റ്റിവൽ നാളെ മുതൽ

ജൂലൈ 28 വരെ അൽ ദഫ്റ മേഖലയിലെ ലിവയിലാണ് മേഖലയിലെ ഏറ്റവും വലിയ പൈതൃകോത്സവങ്ങളിൽ ഒന്നായ ലിവ ഈത്തപ്പഴ മേള നടക്കുന്നത്

Published

|

Last Updated

അബൂദബി | ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ 20-ാമത് എഡിഷൻ നാളെ ആരംഭിക്കും. ജൂലൈ 28 വരെ അൽ ദഫ്റ മേഖലയിലെ ലിവയിലാണ് മേഖലയിലെ ഏറ്റവും വലിയ പൈതൃകോത്സവങ്ങളിൽ ഒന്നായ ലിവ ഈത്തപ്പഴ മേള നടക്കുന്നത്. വൈസ് പ്രസിഡന്റും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാന്റെ രക്ഷാകർതൃത്വത്തിലുള്ള ഫെസ്റ്റിവൽ അബൂദബി ഹെറിറ്റേജ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്.
അൽ ദഫ്്റ മേഖലയെ സാമ്പത്തികമായും വിനോദസഞ്ചാര കേന്ദ്രമായും മാറ്റുകയും പൈതൃകത്തെയും സാംസ്‌കാരിക പരിപാടികളെയും പ്രോത്സാഹിപ്പിക്കുന്നതുമായ നിരവധി പരിപാടികൾ നടക്കും.
ഈന്തപ്പന കൃഷിയും ഈന്തപ്പഴ ഉത്പാദനവും വർധിപ്പിക്കുക, കാർഷിക സുസ്ഥിരതയെ പിന്തുണക്കുക, രോഗങ്ങളും കീടങ്ങളും തടയുന്നതിനുള്ള ജൈവ സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളും നടക്കുന്നുണ്ട്.
ഉത്സവ വേളയിൽ, ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡിന്റെ മൂന്നാം പതിപ്പ് നടക്കും കർഷകർക്കും ബ്രീഡർമാക്കും വിലപ്പെട്ട സമ്മാനങ്ങൾ നൽകുന്നതാണിത്.

Latest