Kerala
ഇരിങ്ങാലക്കുടയില്‍ വിറ്റ സമൂസയില്‍ പല്ലി
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഷോപ്പില്‍ പരിശോധന നടത്തി
ഇരിങ്ങാലക്കുട | സമൂസയില്‍ പല്ലിയെ കണ്ടതായി പരാതി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപം കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലാണ് സംഭവം.
ആനന്ദപുരം സ്വദേശി തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനും പാഴ്‌സല്‍ വാങ്ങിയ രണ്ട് സമൂസ വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് പല്ലിയെ കിട്ടിയത്. രാജേഷ് ഉടന്‍ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കി.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഷോപ്പില്‍ പരിശോധന നടത്തി. കല്ലംകുന്നിലെ ഒരു ഫുഡ് പ്രൊഡക്ട്‌സ് സ്ഥാപനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതാണ് സമൂസ എന്നാണ് ഷോപ്പിന്റെ വിശദീകരണം. വേളൂക്കര ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയതില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്ന് കണ്ടെത്തി. കാര്‍ഡ് എടുത്തതിന് ശേഷം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി.