Kerala
എല്‍ ജെ ഡി ഇന്ന് ആര്‍ജെഡിയില്‍ ലയിക്കും; എതിര്‍ത്ത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടേക്കും
ലയനം യാഥാര്‍ഥ്യമായാല്‍ ജെഡിഎസിലേയ്ക്ക് ചേക്കേറാനുള്ള ആലോചനയും സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്.

തിരുവനന്തപുരം | ആര്‍ ജെ ഡിയുമായുള്ള ലയനത്തെ എതിര്‍ക്കുന്ന സാഹചര്യത്തില്‍, എല്‍ജെഡി സംസ്ഥാന കമ്മറ്റിയെ ദേശിയ നേതൃത്വം പിരിച്ചുവിട്ടേയ്ക്കും. ഇന്നാണ് എല്‍ജെഡി- ആര്‍ജെഡി പാര്‍ട്ടികളുടെ ലയനസമ്മേളനം. ദേശീയ തലത്തില്‍ ആര്‍ജെഡിയുമായി ലയിക്കാന്‍ എല്‍ജെഡി തീരുമാനിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇതിനെ എതിര്‍ത്ത് രംഗത്ത് വരികയായിരുന്നു.
ലയനത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിടാനാണ് ശരദ് യാദവ് അടക്കം നേതാക്കളുടെ ആലോചനയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍ജെഡിയുമായുള്ള ലയനത്തെ എതിര്‍ക്കുന്ന എല്‍ജെഡിയുടെ നിലനില്‍പ്പ് ഭീഷണിയിയിലാകും.
അതിനിടെ, ലയനം യാഥാര്‍ഥ്യമായാല്‍ ജെഡിഎസിലേയ്ക്ക് ചേക്കേറാനുള്ള ആലോചനയും സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്. ഇതിനായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.