Connect with us

Kerala

എൽകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചു; അധ്യാപിക കസ്റ്റഡിയില്‍

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം.

Published

|

Last Updated

കൊച്ചി | കൊച്ചി മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപിക കസ്റ്റഡിയില്‍. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ അധ്യാപിക ചൂരല്‍ ഉപയോഗിച്ച് പുറത്ത് മര്‍ദിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ഇന്നലെയാണ് സംഭവം. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. സീതാലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയിരിക്കുകയാണ്.

Latest