Connect with us

Kerala

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍നിന്നും എല്‍കെജി വിദ്യാര്‍ഥിനി റോഡിലേക്ക് വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്

പിന്നാലെ വന്ന ബസ്സ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി

Published

|

Last Updated

കൊച്ചി |  ആലുവയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് എല്‍ കെ ജി വിദ്യാര്‍ഥിനി പുറത്തേക്ക് തെറിച്ചു വീണു. റോഡില്‍ വീണ വിദ്യാര്‍ഥിനി തലനാരിഴക്ക് രക്ഷപ്പെട്ടു. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.

പിന്നാലെ വന്ന ബസ്സ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസ്സിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പെട്ടത്.

 

---- facebook comment plugin here -----

Latest