Kerala
എല്‍ എല്‍ ബി പുനര്‍ മൂല്യനിര്‍ണയ വിവാദം; ഉത്തരക്കടലാസുകള്‍ നേരിട്ട് ഏറ്റെടുത്ത് സര്‍വകലാശാല
അധ്യാപികയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാല നേരിട്ട് ഏറ്റെടുത്തു.

തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ എല്‍ എല്‍ ബി പുനര്‍ മൂല്യനിര്‍ണയ വിവാദത്തില്‍ നടപടി. അധ്യാപികയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാല നേരിട്ട് ഏറ്റെടുത്തു. പോലീസിനൊപ്പം തിരുനെല്‍വേലിയിലെത്തിയാണ് സര്‍വകലാശാലയില്‍ നിന്നുള്ള സംഘം ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തത്.
രണ്ടാം സെമസ്റ്റര്‍ പ്രോപ്പര്‍ട്ടി ലോ വിഷയത്തിലെ 55 ഉത്തരക്കടലാസുകളാണ് പിടിച്ചുവച്ചത്. തിരിച്ചുകിട്ടിയ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തി ഉടന്‍ ഫലപ്രഖ്യാപനം നടത്തും.
പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചുവച്ചതോടെ ഫലപ്രഖ്യാപനവും വൈകുകയായിരുന്നു.
---- facebook comment plugin here -----