Kerala
വായ്പ തട്ടിപ്പ് കേസ്; ഹീര കണ്‍സ്ട്രക്ഷന്‍സ് എം ഡി അറസ്റ്റില്‍
എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്
![](https://assets.sirajlive.com/2022/08/enforcement.jpg)
തിരുവനന്തപുരം | വായ്പ തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദിനെ ഇ ഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിര്‍മ്മാണത്തിനാണ് വായ്പ എടുത്തത്. ഫ്ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്നാണ് പരാതിയി
പരാതിയില്‍ സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി സ്ഥലങ്ങളില്‍ റെയ്ഡും നടത്തിയിരുന്നു.അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും
---- facebook comment plugin here -----