Connect with us

Kerala

വായ്പ പരിധി; കേരളത്തിന് ഇളവ് നല്‍കുന്നതില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സുപ്രീംകോടതി

അടുത്ത പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണമെന്നും ഈ സാമ്പത്തിക വര്‍ഷമാണ് പ്രശ്നമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാര്‍ വായ്പ പരിധിയില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ബുധനാഴ്ച തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. കേരളത്തിന് വായ്പ പരിധിയില്‍ ഇളവ് നല്‍കിക്കൂടെ എന്ന കോടതിയുടെ ചോദ്യത്തിന് ഇളവ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്.

കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്നും ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി രൂപ നല്‍കാമെന്നും കേന്ദ്രം അറിയിച്ചു. വിഷയത്തില്‍ ബുധനാഴ്ച രാവിലെ 10.30ന് തീരുമാനം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയത്.

അടുത്ത പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണമെന്നും ഈ സാമ്പത്തിക വര്‍ഷമാണ് പ്രശ്നമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞു. എന്നാല്‍ പരമാവധി ഇളവ് കൊടുത്തു കഴിഞ്ഞുവെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര സര്‍ക്കാര്‍ വിശാലമനസോടെ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ സുപ്രീംകോടതി പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കടുത്ത നിബന്ധകള്‍ അടുത്ത സാമ്പത്തിക വര്‍ഷം വെക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇതോടെ തീരുമാനം ബുധനാഴ്ച അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest