Kerala
വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും
52 പേരുടെ 64 വായ്പകള്‍ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം | വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്കിലെ വായ്പകളാണ് എഴുതിത്തള്ളുക. 52 പേരുടെ 64 വായ്പകള്‍ എഴുതിത്തള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്.
1,05,00000ത്തിലധികം രൂപയുടെ വായ്പകളാണ് മൊത്തത്തില്‍ എഴുതിത്തള്ളുക. ഒരു മാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും.
ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും ബേങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
---- facebook comment plugin here -----