Connect with us

Qatar

പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാൻ പ്രാദേശിക കൂട്ടായ്മകൾ മുൻകൈഎടുക്കണം : ഡോ സമദ്

പ്രവാസികള്‍ക്കിടയില്‍ ആരോഗ്ര്യം, സമ്പാദ്യം, വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണം കൃത്യമായി നല്‍കണം

Published

|

Last Updated

ദോഹ | ജീവിക്കാനും ജീവിപ്പിക്കാനും പ്രവാസം തിരഞ്ഞെടുത്ത ഭൂരിഭാഗം പ്രവാസികളും പ്രവാസം മതിയാക്കുമ്പോള്‍ അസുഖങ്ങളും പേറി വെറും കയ്യോടെ മടങ്ങുന്ന കാഴ്ചകള്‍ ധാരാളമാണ്. ഇത്തരം പ്രവാസികള്‍ക്കിടയില്‍ കൃത്യമായ ബോധവല്‍ക്കരണം നല്‍കി സമ്പാദ്യശീലം ഉണ്ടാക്കിയെടുക്കാന്‍ പ്രാദേശിക പ്രവാസി കൂട്ടായ്മകള്‍ ശ്രമിക്കണമെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ സമദ് അഭിപ്രായപ്പെട്ടു.

കാമിച്ചേരി മഹല്ല് പ്രവാസി അസോസിയേഷന്‍ ( കാമിയ) ഗ്ലോബല്‍ പ്രതിനിധി സംഗമം ദോഹ അരൊമ ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്കിടയില്‍ ആരോഗ്ര്യം, സമ്പാദ്യം, വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണം കൃത്യമായി നല്‍കണമെന്നും വിവിധ വിജയിച്ച പദ്ധതികള്‍ ചൂണ്ടി കാണിച്ച് കൊണ്ട് ഡോ സമദ് വിശദീകരിച്ചു.

ചടങ്ങില്‍ കാമിയ ഗ്ലോബല്‍ ചെയര്‍മാന്‍ ഇബ്രാഹിം മുറിചാണ്ടി അധ്യക്ഷത വഹിച്ചു. അബ്ദുള്‍നാസര്‍ നദ്‌വി പെരുന്നാള്‍ സന്ദേശം നല്‍കി.വിവിധ സെഷനുകളിലായി പ്രവാസി വെല്‍ഫെയര്‍ സ്‌കീമുകള്‍, നിക്ഷേപ പദ്ധതികള്‍, സംഘടനകാര്യം എന്നി വിഷയങ്ങളെ കുറിച്ച് മേഖലയിലെ വിദഗ്ധര്‍ സംസാരിച്ചു. സല്‍മാന്‍ ഇളയടം, സമദ് കുഞ്ഞിക്കണ്ടി, ഫൈസല്‍ അരൊമ, ബിവി ഹമീദ് ഹാജി, നൗഷാദ് കരുവാങ്കണ്ടി, മുഹമ്മദ് അലി പീടിയേക്കല്‍, ഷുഹൈബ് പുനത്തില്‍, അണിയോത് മഹ്മൂദ് ഹാജി,റിയാസ് കോറോത്ത്, ജമാല്‍ കരുവാങ്കണ്ടി, സമീര്‍ കെ വി, വാജിദ് മാസ്റ്റര്‍ കളത്തില്‍, അബ്ദുല്‍ ബാസിത് കായക്കണ്ടി, ഗഫൂര്‍ കുരുട്ടി, മിതാഷ് മുഹമ്മദ്, റഫീഖ് മക്കിയാട്, മനാഫ് വി കെ , ഇല്ല്യാസ് യു. വി, ത്വയ്യിബ് സി സി, എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. അടുത്ത കാമിയ ഗ്ലോബല്‍ പ്രതിനിധി സംഗമം ബഹറൈനില്‍ നടത്താനും തീരുമാനിച്ചു. കാമിയ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ കായക്കണ്ടി സ്വാഗതം പറഞ്ഞു. ലത്തീഫ് പി വി നന്ദി പറഞ്ഞു.

Latest