Connect with us

Kerala

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം മുങ്ങിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

പുന്നപ്ര പാലമൂട്ടില്‍ സെമീര്‍ (42)ആണ് മൂന്നാറില്‍ വച്ച് പുന്നപ്ര പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

അമ്പലപ്പുഴ | പുന്നപ്രയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം മുങ്ങിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പാലമൂട്ടില്‍ സെമീര്‍ (42)ആണ് മൂന്നാറില്‍ വച്ച് പുന്നപ്ര പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ജനുവരി 30ന് കുറവന്‍തോട് എ ഐ വൈ എഫ് നടത്തിയ ഗാന്ധി സ്മൃതി പരിപാടിക്കിടെ സെമീറിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ഓഫീസിലെ കൊടി നശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുന്നപ്ര എസ് എച്ച് ഒ. സെപ്‌റ്റോ ജോണ്‍, സീനിയര്‍ പോലീസ് ഓഫീസര്‍ ഹരികൃഷ്ണന്‍, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ജീ സുബീഷ് എന്നിവരെ സെമീറും സംഘവും ആക്രമിച്ചു.

കേസിലെ മറ്റ് പ്രതികളായ നിയാസ്, അന്‍സാര്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Latest