Connect with us

Kerala

തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസ് ഗവര്‍ണര്‍ മടക്കി അയച്ചു

ഓര്‍ഡിനന്‍സ് അംഗീകാരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിവേണമെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബുധനാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഓര്‍ഡിനന്‍സ് അംഗീകാരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിവേണമെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയതേടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനാണ് സര്‍ക്കാര്‍ നീക്കം.

അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം നടത്താന്‍ ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചത്. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷനായി ഒരു കമ്മിഷന്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സില്‍ അനുമതി ലഭിക്കാത്ത പക്ഷം നിയമസഭാ സമ്മേളനം വിളിക്കാനാവില്ല. നിയമസഭാ സമ്മേളനം വിളിക്കാന്‍ വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിരിക്കെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവന്‍ മടക്കി അയച്ചിരിക്കുന്നത്.

2019ലും തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയിരുന്നു.പിന്നീട്
നിയമസഭാ സമ്മേളനം വിളിച്ച് സര്‍ക്കാര്‍ ബില്ല് പാസാക്കി.എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വാര്‍ഡ് വിഭജനം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.