Connect with us

National

കൗമാരക്കാരിയെ പീഡിപ്പിച്ച പ്രതിയെ മര്‍ദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

തെലങ്കാന ആദിലാബാദിലാണ് സംഭവം. സ്ഥലത്തെത്തിയ പോലീസ് വാഹനവും നാട്ടുകാര്‍ ആക്രമിച്ചു

Published

|

Last Updated

ഹൈദരാബാദ് | പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍. തെലങ്കാന ആദിലാബാദിലാണ് സംഭവം. സ്ഥലത്തെത്തിയ പോലീസ് വാഹനവും നാട്ടുകാര്‍ ആക്രമിച്ചു.

പ്രതിയും രണ്ട് പോലീസുകാരും ചികിത്സയിലാണ്. ആക്രമണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് പോലീസ് എത്തി അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചതും ബബന്ധുക്കളെ പ്രകോപിതരാക്കി. ഇതാണ് ജനക്കൂട്ടം പോലീസിനെതിരെ തിരിയാന്‍ കാരണം. ഇച്ചോഡയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭീമേഷിനും മറ്റ് പോലീസുകാര്‍ക്കുമാണ് പരുക്കേറ്റത്.

 

Latest