Connect with us

wild jumbo attack

ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നതായി നാട്ടുകാർ

കൊമ്പനും പിടിയാനയും കുട്ടിയാനയുമാണ് ജനവാസ മേഖലയിലെത്തിയത്.

Published

|

Last Updated

പാലക്കാട് | പി ടി 7നെ പിടികൂടി കൂട്ടിലാക്കിയിട്ടും ധോണിയിൽ കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവാകുന്നു. ഇന്നലെ അർധരാത്രിയോടെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നതായി നാട്ടുകാർ പറഞ്ഞു. വനം ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരിശോധിക്കുന്നുണ്ട്.

കരുമത്താന്‍ പൊറ്റ ജിജോ തോമസിൻ്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ആനക്കൂട്ടം ഇറങ്ങിയത്. കൊമ്പനും പിടിയാനയും കുട്ടിയാനയുമാണ് ജനവാസ മേഖലയിലെത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി ബഹളം കൂട്ടിയതോടെ ആനക്കൂട്ടം പിൻവലിഞ്ഞു. ഇതിന് ശേഷമാണ് പശുവിനെ മുറിവേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.

ധോണിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന പി ടി 7 എന്ന കൊമ്പനെ ആഴ്ചകൾക്ക് മുമ്പാണ് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയത്. ഇതിന് ശേഷവും ഇവിടെ നിരന്തരം കാട്ടാനകൾ ഇറങ്ങുന്നുണ്ട്.

Latest