Kerala
തിരുവനന്തപുരത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; നടപടിയെടുത്ത് ആരോഗ്യവിഭാഗം
ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്നെത്തിച്ച കോഴികളില്‍ പലതും ചത്തതായിരുന്നു.
തിരുവനന്തപുരം| തിരുവനന്തപുരത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം കുളത്തൂര്‍ ജംഗ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്.
ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്നെത്തിച്ച കോഴികളില്‍ പലതും ചത്തതായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിലും നഗരസഭയേയും വിവരം അറിയിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തുകയും സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു.
---- facebook comment plugin here -----