Kerala
ശമ്പളം നല്‍കാനാകുന്നില്ലെങ്കില്‍ പൂട്ടിക്കോളൂ; കെ എസ് ആര്‍ ടി സിയോട് ഹൈക്കോടതി
ശമ്പളം ബുധനാഴ്ചക്കു മുമ്പ് വിതരണം ചെയ്യണം.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചക്കു മുമ്പ് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റ് നടപടി സ്റ്റേ ചെയ്യില്ല. ബുധനാഴ്ചക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.
ശമ്പളം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം ദിവസ യാത്രക്കാരെ ബാധിക്കുമെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി. യാത്രക്കാര്‍ വേറെ വഴി നോക്കിക്കൊള്ളുമെന്നായിരുന്നു കോടതി ഇതിനു നല്‍കിയ മറുപടി.
ജസ്റ്റിസ് സതീഷ് നൈനാന്റെ ബഞ്ചാണ് വിഷയം പരിഗണിച്ചത്.
---- facebook comment plugin here -----