Connect with us

National

വിജയവാഡ റെയിൽവേ സ്റ്റേഷനിലെ ലോക്കോ പൈലറ്റിനെ ഡ്യൂട്ടിക്കിടെ അജ്ഞാതന്‍ കൊലപ്പെടുത്തി

ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമിനടുത്തുള്ള ക്യാബിനില്‍ വെച്ചാണ് കൃത്യം നടന്നത്.

Published

|

Last Updated

വിജയവാഡ | വിജയവാഡ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ പൈലറ്റിനെ അജ്ഞാതന്‍ കൊലപ്പെടുത്തി. 52കാരനായ എബനേസര്‍ ആണ് ഡ്യൂട്ടിക്കിടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചാണ് എബനേസറെ പ്രതി കൊലപ്പെടുത്തിയത്.

സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അക്രമിയെ കുറിച്ചുള്ള വിവരം ലഭിച്ചതായാണ് പോലീസ് അറിയിക്കുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ഷര്‍ട്ട് ധരിക്കാത്ത ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.ഇതേ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമിനടുത്തുള്ള ക്യാബിനില്‍ വെച്ചാണ് കൃത്യം നടന്നത്.റെയില്‍വേ അധികൃതരും ലോക്കല്‍ പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Latest