loco pilot
ലോക്കോ പൈലറ്റ് മാര്‍ ശനിയാഴ്ച മുതല്‍ ചട്ടപ്പടി സമരത്തില്‍
2016ല്‍ അംഗീകരിച്ച ചട്ടങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം
കൊച്ചി | സംസ്ഥാനത്ത് ലോക്കോ പൈലറ്റുമാര്‍ ചട്ടപ്പടി സമരത്തിലേക്ക്. ശനിയാഴ്ച മുതല്‍ പ്രത്യക്ഷ പ്രതിഷേധവുമായി വ്യവസ്ഥ പ്രകാരമുള്ള ജോലികള്‍ മാത്രം ചെയ്താണ് പ്രതിഷേധിക്കുക. ജോലിയില്‍ നിന്ന് വിട്ടുനില്ക്കാതെയാണ് സമരം.
തൊഴില്‍, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് നടത്തുക. വ്യവസ്ഥകള്‍ പാലിക്കാതെ തുടര്‍ച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും 2016ല്‍ അംഗീകരിച്ച ചട്ടങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം.
ഒറ്റയടിക്ക് പത്ത് മണിക്കൂറിലധികം ജോലി ചെയ്യില്ല. 46മണിക്കൂര്‍ വാരവിശ്രമം, തുടര്‍ച്ചയായി രണ്ടിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യില്ല, 48 മണിക്കൂറിന് ശേഷം ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കികൊണ്ടായിരിക്കും അവകാശ പ്രഖ്യാപനം പ്രതിഷേധമെന്ന് എ ഐ എല്‍ ആര് എസ് എ അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം പിഎന്‍ സോമന് പറഞ്ഞു.
ഇതെല്ലാം അംഗീകരിക്കപ്പെട്ട വ്യവസ്ഥകളാണെന്നും ഒരു ചട്ടവം ലംഘിക്കുന്നില്ലെന്നും ഓള് ഇന്ത്യ ലോകോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ ദക്ഷിണമേഖലാ ഘടകം ചൂണ്ടിക്കാട്ടി. ട്രെയിന്‍ യാത്രയുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ 2012ല്‍ ചര്‍ച്ച തുടങ്ങി 2016ല്‍ അംഗീകരിച്ച് 2020 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച വ്യവസ്ഥകളാണ് ഇവ. പല കാരണങ്ങള്‍ പറഞ്ഞ് നിര്‍ദേശങ്ങള്‍ ഇതുവരെയും നടപ്പായില്ല. ഈ വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.