Connect with us

Kerala

ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ലോക കേരള സഭ; പ്രമേയും പാസാക്കി

ഫലസ്തീന്‍ എംബസി കൈമാറിയ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.

Published

|

Last Updated

തിരുവനന്തപുരം |  ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. ഫലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്‌റാഈല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഫലസ്തീന്‍ എംബസി കൈമാറിയ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.

അതേ സമയം, നാലാം ലോകകേരളസഭാ സമ്മേളനം ഇന്നു സമാപിക്കും. ഉച്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ് സമ്മേളനം അവസാനിക്കുക. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം ഒന്നര ദിവസം മാത്രമാണ് നീണ്ടുനിന്നത്. പ്രവസികളെ ഏറെ ബാധിക്കുന്ന വിമാനക്കൂലി മുതല്‍ വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടും ചര്‍ച്ചയായി. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് ഗ്രീന്‍ചാനല്‍ ഒരുക്കണം. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് എംബാം സര്‍ട്ടിഫിക്കറ്റ് മുന്‍കൂര്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും പ്രവാസി അദാലത്ത് സംഘടിപ്പിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. പ്രവാസിക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്ക് കൂടി ലഭ്യമാക്കണെമന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലെ മലയാളികളും ആവശ്യപ്പെട്ടു

Latest