National
ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണം: സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന്; മുഖ്യമന്ത്രി പിണറായി പങ്കെടുക്കും
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

ചെന്നൈ | ജനസംഖ്യ അടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയിക്കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചയോഗം ഇന്ന് ചെന്നൈയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തില്‍ കേരളത്തില്‍ നിന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം , ജോസ് കെ മാണി എം പി എന്നിവരും പങ്കാളികള്‍ ആകും. തൃണമൂല്‍ കോണ്‍ഗ്രസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബി ജെ ഡി പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനെതിരെ ചെന്നൈയില്‍ ബി ജെ പി ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്തും.
ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സി പി എം നിലപാട്. ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നോട്ടുപോയ സംസ്ഥാനങ്ങള്‍ക്ക് സീറ്റ് നഷ്ടപ്പെടുകയും എന്നാല്‍ ഹിന്ദി ബെല്‍ട്ടില്‍ സീറ്റുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.