National
ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ കാര്‍ഡുകള്‍
രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന അവസരം അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.
തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ ഡി കാര്‍ഡ് ഇല്ലെങ്കിലും വോട്ട് ചെയ്യാം. കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടായാല്‍ മതിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി.
വോട്ടര്‍ ഐ ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍:
ആധാര്‍ കാര്‍ഡ്, എം എന്‍ ആര്‍ ഇ ജി എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), ബേങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ്, പാര്‍ലിമെന്റ് അംഗങ്ങള്‍/നിയമസഭകളിലെ അംഗങ്ങള്‍/ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു ഡി ഐ ഡി കാര്‍ഡ്).
വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന അവസരം അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.