National
ലോക്സഭ തിരഞ്ഞെടുപ്പ്; ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി
ആറ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും തിരഞ്ഞെടുപ്പ് മെയ് 25ന് നടക്കും.

ന്യൂഡല്‍ഹി| ലോക്സഭ തിരഞ്ഞെടുപ്പ് ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് കമീഷന്‍. ആറ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും തിരഞ്ഞെടുപ്പ് മെയ് 25ന് നടക്കും. ബിഹാര്‍, ഹരിയാന, ഝാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നി ആറ് സംസ്ഥാനങ്ങളിലെ 57 ലോക്സഭ സീറ്റുകളിലേക്കും ഡല്‍ഹിയിലുമാണ് വോട്ടെടുപ്പ് നടക്കുക.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് ആറ് ആണ്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മെയ് ഏഴിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 9 ആണെന്നും തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
---- facebook comment plugin here -----