Connect with us

National

ലോക്സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രയിലും പശ്ചിമ ബംഗാളിലും സംഘര്‍ഷം

സംഘര്‍ഷത്തില്‍ വോട്ടിങ് മെഷീന്‍ വലിച്ചെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രയിലും പശ്ചിമബംഗാളിലും സംഘര്‍ഷം. ആന്ധ്രപ്രദേശിലെ പല ജില്ലകളിലും സംഘര്‍ഷമുണ്ടായി. ചിറ്റൂര്‍, കടപ്പ, അന്തപൂര്‍, പല്‍നാട് ജില്ലകളിലെ വിവിധ ബൂത്തുകളിലാണ് സംഘര്‍ഷമുണ്ടായത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ വോട്ടിങ് മെഷീന്‍ വലിച്ചെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ടിഡിപി പോളിങ് ഏജന്റുമാരെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണെന്ന് ടിഡിപി ആരോപിച്ചു.

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. കേന്ദ്രസേനയുടെ സഹായത്തോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ ആന്ധ്രയില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ടിഡിപി പോളിങ് ഏജന്റുമാരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുകേഷ് കുമാര്‍ മീന അറിയിച്ചു. ടിഡിപി ജില്ലാ അധ്യക്ഷന്‍ തട്ടിക്കൊണ്ട് പോകല്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ചിറ്റൂര്‍ ജില്ലയിലെ പോളിങ് ഏജന്റുമാരെയായിരുന്നു തട്ടിക്കൊണ്ടുപോയത്. ചിറ്റൂര്‍ ജില്ലയിലെ സാദും മണ്ഡലത്തിലെ ബൊകാറമന്‍ഡ ഗ്രാമത്തില്‍ നിന്നാണ് ഏജന്റുമാരെ തട്ടിക്കൊണ്ടുപോയത്.