Kerala
ലോക്‌സഭ തിരഞ്ഞെടുപ്പ് :ഇടതു സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും നാളെ പത്രിക സമര്‍പ്പിക്കും.

തൃശൂര്‍ | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃശൂരില്‍ ഇടതു സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കലക്ടര്‍ കൃഷ്ണതേജയുടെ ക്യാബിനിലെത്തിയാണ് സുനില്‍ കുമാര്‍ പത്രിക സമര്‍പ്പിച്ചത്.
മന്ത്രി കെരാജന്‍, മുന്‍മന്ത്രി കെപി രാജേന്ദ്രന്‍, സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്, കേരളബാങ്ക് വൈസ്പ്രസിഡന്റ് എംകെ കണ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് സുനില്‍ കുമാര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും നാളെ പത്രിക സമര്‍പ്പിക്കും.
---- facebook comment plugin here -----