Connect with us

National

ലോക്‌സഭ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്ക് പ്രകാരം 59.18 ശതമാനം പോളിങ് രേഖപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 മണ്ഡലങ്ങളിലാണ് വോട്ടെടടുപ്പ് നടന്നത്.

അസം (എട്ട്), ഹിമാചല്‍പ്രദേശ് (നാല്), ഝാര്‍ഖണ്ഡ് (മൂന്ന്), ഒഡിഷ (ആറ്), പഞ്ചാബ് (13), ഉത്തര്‍പ്രദേശ് (13), പശ്ചിമ ബംഗാള്‍ (ഒമ്പത്), ചണ്ഡീഗഢ് (ഒന്ന്) എന്നിവിടങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇതോടൊപ്പം ഒഡിഷയിലെ 42 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നടന്നു.

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്ക് പ്രകാരം ഏഴാം ഘട്ട വോട്ടെടുപ്പില്‍ 59.18 ശതമാനം പോളിങ് രേഖപ്പെടുത്തി.  ബംഗാളിലാണ് കൂടുതല്‍ പോളിങ്. 69.89 ശതമാനമാണ് ബംഗാളിലെ പോളിങ്. ബീഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 48.58 ശതമാനമാണ് ബീഹാറിലെ പോളിങ്.
ഒഡീഷ, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഡ്, എന്നിവിടങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായിട്ടാണ് നിശ്ചയിച്ചിരുന്നത്.ഏപ്രില്‍ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ഏഴാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഒന്നര മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയക്ക് ഇന്ന് സമാപനമായി. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍

 

ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം പോളിങ് ശതമാനം

  • ബിഹാര്‍- 48.58%
  • ഛണ്ഡിഗഢ്-62.80%
  • ഹിമാചല്‍പ്രദേശ്-67.39%
  • ഝാര്‍ഖണ്ഡ്-69.59%
  • ഒഡീഷ-63.53%
  • പഞ്ചാബ്-55.76%
  • ഉത്തര്‍പ്രദേശ്-55.60%
  • പശ്ചിമബംഗാള്‍-69.89%