Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍

Published

|

Last Updated

തിരുവനന്തപുരം |  ലോകസ്ഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 5,74,175 പേര്‍ പുതിയ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326 ആണ്.ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്. 32,79,172 ആണ് ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്.സ്ത്രീ പുരുഷ അനുപാതം–1068. കുറവ് വോട്ടര്‍മാരുള്ള ജില്ല–വയനാട് (6,21,880). കൂടുതൽ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല–മലപ്പുറം (16,38,971). പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല–കോഴിക്കോട് (34,909)അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടി പര്യടനം തുടങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’ യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്ലാഗ് ഓഫ് ചെയ്തു.

Latest