Connect with us

National

ലോക്‌സഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

ഏപ്രില്‍ 19 വെള്ളിയാഴ്ചയാണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|18-ാമത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 17 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 102 ലോക്‌സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 വെള്ളിയാഴ്ചയാണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്-39, രാജസ്ഥാന്‍-12, ഉത്തര്‍പ്രദേശ്-8, മധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്-5, അസം -5, മഹാരാഷ്ട്ര-5, ബിഹാര്‍-4, പശ്ചിമ ബംഗാള്‍-3, അരുണാചല്‍ പ്രദേശ്-2, മണിപ്പൂര്‍-2, മേഘാലയ-2, ഛത്തീസ്ഗഡ്-1, മിസോറാം-1, നാഗലാന്‍ഡ്-1, സിക്കിം-1, ആന്തമാന്‍ നിക്കോബാര്‍ ദ്വീപ്‌സ്-1, ജമ്മു കാശ്മീര്‍-1, ലക്ഷദ്വീപ് -1, പുതുച്ചേരി-1 എന്നിവയാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍.

മാര്‍ച്ച് 16നാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചത്.
രാജ്യത്തുടനീളം ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് വോട്ടെടുപ്പ് നടക്കും. ഫലപ്രഖ്യാപനം ജൂണ്‍ നാലിന് നടക്കും.

കേരളം ഉള്‍പ്പെട്ട രണ്ടാം ഘട്ട വോട്ടെടുപ്പിന് മാര്‍ച്ച് 28ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ അഞ്ചിന് നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രില്‍ എട്ടാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 26ന് വോട്ടെടുപ്പും ജൂണ്‍ നാലിന് ഫലപ്രഖ്യാപനവും നടക്കും.