Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇടത് മുന്നണിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി

കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) രണ്ടാമതൊരു സീറ്റും ആര്‍ജെഡി ഒരു ലോക്സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ല. നേരത്തെ സിപിഎം 16 സീറ്റിലും സിപിഐ നാല് സീറ്റിലുമാണ് മത്സരിച്ചുവന്നിരുന്നത്. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെ അവര്‍ മത്സരിച്ചുവന്ന കോട്ടയം സീറ്റ് അവര്‍ക്ക് നല്‍കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ആര്‍ജെഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടകകക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആര്‍ജെഡിയെ അറിയിച്ചു. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ മൂന്ന് കക്ഷികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 14ന് ജില്ലാ എല്‍ഡിഎഫ് യോഗങ്ങളും ചേരും.

 

Latest