Connect with us

National

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്‌സഭാ എംപിക്ക് കുത്തേറ്റു; അക്രമി കസ്റ്റഡിയില്‍

ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്.

Published

|

Last Updated

ഹൈദരാബാദ്|തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്‌സഭാ എംപിക്ക് കുത്തേറ്റു. ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ധിപേട്ട് ജില്ലയില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയില്‍ പങ്കെടുക്കുകയായിരുന്ന എംപിയെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു.

സിദ്ധിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. മേദക് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. വയറ്റില്‍ കുത്തേറ്റ എംപിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കും പരിക്കുണ്ട്. സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ അക്രമിയെ വളഞ്ഞിട്ട് മര്‍ദിച്ചു. അക്രമിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് സിദ്ധിപേട്ട് പോലീസ് കമ്മീഷണര്‍ എന്‍ ശ്വേത പറഞ്ഞു.

 

 

---- facebook comment plugin here -----

Latest