Connect with us

National

ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ്; ഓം ബിര്‍ലയും കൊടിക്കുന്നിലും പത്രിക സമര്‍പ്പിച്ചു

നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ലയും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങുന്നത്.നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. മുന്‍ സ്പീക്കറും എംപിയുമായ ഓംബിര്‍ലയും ഇന്ത്യസംഖ്യത്തിന്റെ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും പത്രിക സമര്‍പ്പിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു തവണകളിലായി സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന ഓം ബിര്‍ല മൂന്നു തവണയായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ്.

മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിളിച്ചെങ്കിലും ചര്‍ച്ചയില്‍ സമവായമുണ്ടായില്ല. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഡെപ്യൂട്ടി  സ്പീക്കർ ആക്കാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുമെന്നായിരുന്നു  ഇന്ത്യ മുന്നണിയുടെ നിലപാട്.

Latest