Connect with us

lokayuktha ordinance

ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല: മന്ത്രി രാജീവ്

ലോകായുക്ത നിയമങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയില്‍

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടതിനെ വിമര്‍ശിച്ച് നിയമമന്ത്രി പി രാജീവ്. ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ലോകായുക്ത നിയമങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയിലാണുള്ളത്. അതില്‍ ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍ 2013ന് മുമ്പ് ജീവിക്കുന്നവരാണെന്നും മന്ത്രി ആക്ഷേപിച്ചു.

വിഷയം മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യും. നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണ്. കൂട്ടായ തീരുമാനമാണെന്ന് സി പി ഐയില്‍ നിന്നുള്ള റവന്യൂ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Latest