Connect with us

lokayukta ordinance

ലോകായുക്ത ഭേദഗതി: സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര നീക്കം തടയാന്‍- കോടിയേരി

പഞ്ചാബ് സര്‍ക്കാറും ഭേദഗതികൊണ്ടുവന്നുവെന്ന് വി ഡി സതീശനെ ഓര്‍മപ്പെടുത്തല്‍

Published

|

Last Updated

തിരുവനന്തപുരം |  ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിശദീകരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടനാപരമായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതാണ് അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമായ ലോകായുക്തയെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറാണ് സംസ്ഥാനത്തുളളത്. ലോകായുക്ത നിയമത്തെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ഗവര്‍ണര്‍ വഴി സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രത്തിന് അവസരമുണ്ട്. കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണ് നിലവിലെ സ്ഥിതി. നായനാരുടെ കാലത്തുള്ള ഇന്ത്യയല്ല ഇന്നത്തേതെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

ഓര്‍ഡിനന്‍സ് ബില്ലയി നിയമസഭയില്‍ വരുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്ന് സി പി ഐ നേതാക്കളേയും കോടിയേരി ഓര്‍മപ്പെടുത്തുന്നു. പുതിയ ഓര്‍ഡിനന്‍സ് ഇറക്കി സര്‍ക്കാറിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പഞ്ചാബ് കൊണ്ടുവന്ന ഭേദഗതി വി ഡി സതീശന്‍ മറന്നോയെന്നും കോടിയേരി ചോദിക്കുന്നു.

 

---- facebook comment plugin here -----

Latest