Kerala
ലോകായുക്ത നിയമഭേദഗതി: വിയോജിച്ച് സിപിഐ; നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
ലോകായുക്ത ഭേദഗതി നിയമത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ
തിരുവനന്തപുരം | ലോകായുക്ത നിയമ ഭേദഗതിയില്‍ സിപിഎമ്മിനെ വിയോജിപ്പറിയിച്ചു സി പി ഐ. ലോകായുക്ത ഭേദഗതി നിയമത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ വ്യക്തമാക്കി. ഇതോടൊപ്പം ബദല്‍ നിര്‍ദ്ദേശങ്ങളും സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. സിപിഐയുടെ നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായാണ് അറിയുന്നത്.
ലോകായുക്ത ഭേദഗതിയില്‍ നേരത്തെ തന്നെ സിപിഐ വിയോജിപ്പ് അറിയിച്ചിന്നു. നിയമഭേദഗതിയുമായി സിപിഎം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സിപിഐ മുന്നോട്ട് വെച്ചിരിക്കുന്നത്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീര്‍പ്പ് തള്ളാന്‍ അധികാരം നല്‍കണമെന്നുമാണ് സിപിഐ സമവായ നിര്‍ദേശം.
ഭേദഗതി വരുമ്പോള്‍ ലോകായുക്തയുടെ തീര്‍പ്പുകള്‍ പുനപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനായിരിക്കും.
തീര്‍പ്പുകള്‍ പുനപരിശോധിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിക്ക് നല്‍കണമെന്നാണ് സിപിഐയുടെ നിര്‍ദേശം.