Connect with us

lokayuktha

ലോകായുക്ത ബില്ല് രാഷ്ട്രപതി ഒപ്പിട്ടത് ഭരണഘടന സംവിധാനങ്ങളുടെ വിജയം: മന്ത്രി പി രാജീവ്

ഗവര്‍ണറുടെ നടപടിയെ പരിഹസിച്ച് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയ നടപടി സര്‍ക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഇംഗ്ലീഷ് അക്ഷര മാല അറിയാവുന്ന ആര്‍ക്കും വായിച്ചു നോക്കിയാല്‍ തീരുമാനമെടുക്കാവുന്ന കാര്യമാണ്. എന്നിട്ടാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്. നിയമസഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. അത് ചെയ്യാതെ അതിന് മുകളില്‍ അടയിരുന്നു. യാത്രയുടെ തിരക്കില്‍ ഭരണഘടന വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയം ലഭിക്കാത്തതു കൊണ്ടാകും ഇത്തരം നടപടികളെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ അന്ന് തന്നെ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നു. പിന്നെ ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. ലോക്പാല്‍ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളെന്ന് ഗവര്‍ണര്‍ക്കും വായിച്ച് വ്യക്തമായതാണ്.

മാര്‍ച്ച് 22 ന് വീണ്ടും സുപ്രീം കോടതിയില്‍ കേസ് വരികയാണ്. പെറ്റീഷന്‍ ഭേദഗതി ചെയ്യാമെന്ന് കോടതി തന്നെ പറഞ്ഞു. നല്ല മെസേജാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മറ്റ് ബില്ലുകളുടെ കാര്യത്തില്‍ എന്തായിരിക്കും തീരുമാനിക്കുകയെന്നറിയില്ല. സര്‍വകലാശാല നിയമഭേദഗതി സംസ്ഥാന അധികാരമാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നത്തിലും ബില്ല് ഗവര്‍ണര്‍ വൈകിപ്പിക്കുകയാണ്.

ക്യാമ്പസ്സില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഏതു സംഘടനയില്‍ പെട്ടവര്‍ എന്നു നോക്കാതെ കര്‍ശന നിലപാടു സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചിലര്‍ മോശം സ്വഭാവമുള്ളവര്‍ ക്യാമ്പസുകളില്‍ വന്ന് എസ് എഫ് ഐക്കൊപ്പം നിന്നാല്‍ കൊള്ളാമെന്ന് വിചാരിക്കും. ചില പുഴുകുത്തുകള്‍ ചെയ്യുന്ന കാര്യം സംഘടന തിരുമാനമാകുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

 

 

Latest