Connect with us

ലോകായുക്ത ഭേദഗതി ബില്‍ കേരള നിയമസഭ പാസാക്കിയിരിക്കുന്നു. അനുകൂലമായും പ്രതികൂലമായും ധാരാളം വാദമുഖങ്ങള്‍ പൊതുസമൂഹത്തില്‍ ഉയര്‍ത്തിവിട്ടശേഷമാണ്, പൊതു പ്രവര്‍ത്തകരിലെ അഴിമതി തടയാനുള്ള നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ യാഥാര്‍ഥ്യമാകുന്നത്.

2022 ഓഗസ്റ്റ് 23 ന് സഭയില്‍ അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരുന്നു. അന്ന് വൈകുന്നേരം തന്നെ സബ്ജക്ട് കമ്മിറ്റി ബില്‍ ചര്‍ച്ച ചെയ്തു. സബ്ജക്ട് കമ്മിറ്റി നിര്‍ദേശത്തോടെയുള്ള ബില്‍ വീണ്ടും ചര്‍ച്ച ചെയ്തു നിയമസഭാ പാസാക്കുമ്പോള്‍ അത് ലോകായുക്ത നിയമ ഭേദഗതി നിയമമാവും. ഈ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം.

 

വീഡിയോ കാണാം

Latest