Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ലോകായുക്ത 12ന് പരിഗണിക്കും
ഭിന്നവിധി വന്നതിനെ തുടര്‍ന്ന് കേസ് ഫുുള്‍ ബെഞ്ചിലേക്ക് വിടുകയായിരുന്നു
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ഏപ്രില്‍ 121ന് ലോകായുക്ത പരിഗണിക്കും. ഭിന്നവിധി വന്നതിനെ തുടര്‍ന്ന് കേസ് ഫുുള്‍ ബെഞ്ചിലേക്ക് വിടുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ് എന്നിവരായിരുന്നു ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്നത്.
അന്തരിച്ച മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്റെയും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പോലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി നല്‍കിയതിനാണ് കേസ്.വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയമം തന്നെ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടില്ല.