Connect with us

Kerala

ജമാഅത്തെ ഇസ്്ലാമിയുമായുള്ളത് ദീര്‍ഘകാല ബന്ധം: സ്വാദിഖലി തങ്ങള്‍

"അടുത്തകാലത്തായി ജമാഅത്തെ ഇസ്്ലാമി ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലോ'- സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Published

|

Last Updated

മലപ്പുറം | ജമാഅത്തെ ഇസ്്ലാമിയുമായുള്ളത് ദീര്‍ഘകാല ബന്ധമെന്ന് മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി തങ്ങള്‍. ശിഹാബ് തങ്ങളുടെ കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്്ലിം സൗഹൃദ വേദി രൂപവത്്കരിച്ചത് മുതല്‍ തുടങ്ങിയതാണ് ഈ ബന്ധമെന്നും ജമാഅത്തെ ഇസ്്ലാമി യു ഡി എഫിന് വോട്ട് ചെയ്യുന്നത് നിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജമാഅത്ത് ബന്ധം സ്വാദിഖലി തങ്ങള്‍ തുറന്നുസമ്മതിച്ചത്. “അടുത്തകാലത്തായി ജമാഅത്തെ ഇസ്്ലാമി ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലോ’- സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രിയില്‍ നിന്നും ഇ കെ വിഭാഗത്തില്‍ നിന്നും വിമര്‍ശങ്ങള്‍ വരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നമ്മള്‍ ചെയ്ത കാര്യങ്ങള്‍ നല്ലതല്ലെന്ന് തോന്നുന്നവര്‍ വിമര്‍ശിക്കുമെന്നും രണ്ടാം ഖലീഫയായിരുന്ന ഉമറിന് പോലും വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരുകാരണവശാലും മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കാന്‍ പാടില്ലെന്ന നിലപാടാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Latest