Connect with us

National

ദീര്‍ഘകാലം താത്കാലിക ജോലി; സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അവകാശ ലംഘനത്തിനെതിരെ സുപ്രീം കോടതി

നീതിയുക്തവും സുസ്ഥിരവുമായ തൊഴില്‍ നല്‍കി സര്‍ക്കാര്‍ മാതൃകയാകണം

Published

|

Last Updated

ന്യൂഡല്‍ഹി | ദീര്‍ഘകാലത്തേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലിക ജീവനക്കാരെ നിര്‍ത്തുന്നതിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച് സുപ്രീം കോടതി. തൊഴിലാളികളുടെ വിവിധ അവകാശങ്ങളുടെ ലംഘനമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.

നീതിയുക്തവും സുസ്ഥിരവുമായ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ മാതൃകയാകണമെന്നും കോടതി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. സ്വകാര്യ മേഖല തൊഴിലാളികള്‍ക്കിടയില്‍ ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

14 മുതല്‍ 20 വരെ വര്‍ഷമായി കേന്ദ്ര ജല കമ്മീഷനില്‍ താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില തൊഴിലാളികള്‍ക്ക് കോടതി ജോലി സ്ഥിരപ്പെടുത്തി ഉത്തരവിട്ടു.

 

Latest