Connect with us

National

ഗ്യാസ് സിലിണ്ടറുകള്‍ നോക്കി വോട്ട് ചെയ്യൂ: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍

വിലക്കയറ്റം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചില അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും കോണ്‍ഗ്രസ്.

Published

|

Last Updated

രാമനഗര| കര്‍ണാടകയിലെ ജനങ്ങളോട് ഗ്യാസ് സിലിണ്ടറുകള്‍ നോക്കി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍.

ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ദയവായി ഞങ്ങളുടെ ഗ്യാസ് സിലിണ്ടറുകള്‍ നോക്കി വോട്ട് ചെയ്യുക. ബൂത്തിന് പുറത്ത് ഒരു (പാചക) ഗ്യാസ് സിലിണ്ടര്‍ വയ്ക്കുകയും അതില്‍ മാലയിടണമെന്ന് ഞാന്‍ എന്റെ എല്ലാ നേതാക്കളോടും ഉപദേശിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിലക്കയറ്റം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചില അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

224 അംഗ നിയമസഭയില്‍ കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് 141 സീറ്റുകള്‍ നല്‍കുമെന്ന് കനകപുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ശിവകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

 

 

 

 

 

---- facebook comment plugin here -----

Latest