Connect with us

First Gear

സണ്‍റൂഫുള്ള എസ്യുവി ആണോ നോക്കുന്നത്? ഇതാ കൊക്കിലൊതുങ്ങുന്നവ

എസ്യുവികള്‍ വാങ്ങുമ്പോള്‍ തന്നെ സണ്‍റൂഫ് ഉള്ളതിനാണ് പലരും മുന്‍ഗണന നല്‍കുന്നത്.

Published

|

Last Updated

ന്ത്യന്‍ കാര്‍ വിപണിയില്‍ ഇപ്പോള്‍ എസ്യുവികളുടെ കാലമാണ്. സാധാരണക്കാര്‍ ഉള്‍പ്പെടെ ബജറ്റില്‍ ഒതുങ്ങുന്ന എസ്യുവികള്‍ സ്വന്തമാക്കുന്ന കാലം. ബജറ്റ് കുറച്ച് പല കമ്പനികളും എസ്യുവികള്‍ വിപണിയില്‍ എത്തിച്ചതും വാഹനപ്രേമികള്‍ക്ക് നേട്ടമായിട്ടുണ്ട്. എസ്യുവികള്‍ വാങ്ങുമ്പോള്‍ തന്നെ സണ്‍റൂഫ് ഉള്ളതിനാണ് പലരും മുന്‍ഗണന നല്‍കുന്നത്. ആസ്വദിച്ച് യാത്ര പോകാന്‍ സണ്‍റൂഫിന് മിക്കവരും മുന്‍ഗണന നല്‍കിത്തുടങ്ങി. ഇത് മനസ്സിലാക്കി മിക്ക കമ്പനികളും ബേസ് മോഡലില്‍ തന്നെ സണ്‍റൂഫ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കീശ ചോരാതെ സ്വന്തമാക്കാവുന്ന സണ്‍റൂഫുള്ള എസ്യുവികള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.

മഹീന്ദ്ര XUV 3XO
ഇന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന എസ്യുവിയാണ് മഹീന്ദ്ര XUV 3XO. ഇത് 7.79 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ വരുന്നു. ഇതിന്റെ MX2 പ്രോ വേരിയന്റ് മുതല്‍ സണ്‍റൂഫില്‍ ലഭ്യമാണ്. ഉയര്‍ന്ന വേരിയന്റുകളില്‍ വലിയ സണ്‍റൂഫ് ലഭിക്കും. അതിനെ ‘സ്‌കൈറൂഫ്’ എന്നാണ് വിളിക്കുന്നത്.

ഹ്യുണ്ടായ് വെന്യു

രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ജനപ്രിയ കോംപാക്ട് എസ്യുവികളില്‍ ഒന്നാണ് ഹ്യുണ്ടായ് വെന്യു. നിലവില്‍ 7.94 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. സണ്‍റൂഫ് ഉള്‍പ്പെടെ കുറേയധികം ഫീച്ചറുകളുമായാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് പുറത്തിറങ്ങുന്നത്. പെട്രോള്‍, ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ എന്നി ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

കിയ സോനെറ്റ്

സ്പോര്‍ടി ലുക്കിലുള്ള കരുത്തന്‍ വാഹനമാണ് കിയ സോനെറ്റ്. പ്രാരംഭ വില 8 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). കിയയുടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനം കൂടിയാണിത്. ഇതിലും സണ്‍റൂഫ് ഓപ്ഷന്‍ ഉണ്ട്.

മാരുതി സുസുക്കി ബ്രെസ്സ

രാജ്യത്തെ ജനപ്രിയ എസ്യുവികളിലൊന്നാണ് മാരുതി സുസുക്കി ബ്രെസ്സ. ഇതിന്റെ പ്രാരംഭ വില 8.34 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് എസ്യുവി വരുന്നത്, കൂടാതെ സിഎന്‍ജി പവര്‍ട്രെയിനുമായി വരുന്ന രാജ്യത്തെ ചുരുക്കം എസ്യുവികളില്‍ ഒന്നാണ്.

ടാറ്റ നെക്സോണ്‍

രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ജനപ്രിയ എസ്യുവികളിലൊന്നാണ് ടാറ്റ നെക്സോണ്‍. നിലവില്‍ 8 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. സണ്‍റൂഫ് ഉള്‍പ്പെടെ ഈ എസ്യുവി വളരെയധികം സവിശേഷതകള്‍ നിറഞ്ഞതാണ്. കൂടാതെ പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയും ലഭിക്കുന്നു.

 

 

 

Latest