Connect with us

Science

ബ്ലാക്ക് പാന്തറിനെ തിരയുകയാണോ; എങ്കില്‍ ഇവിടെയുണ്ട് അവര്‍

ബ്ലാക്ക് പാന്തറുകള്‍ക്ക് പേരുകേട്ട വന്യജീവി സങ്കേതമാണ് കബനി വന്യജീവി സങ്കേതം.

Published

|

Last Updated

പുള്ളിപ്പുലിയുടെയും (പന്തേര പാര്‍ഡസ്) ജാഗ്വാറിന്റെയും (പന്തേര ഓങ്ക) മെലാനിസ്റ്റിക് വര്‍ണ്ണ വകഭേദമാണ് കറുത്ത പാന്തര്‍. ഇവ അപൂര്‍വമായി കാണുന്നവയാണ്. ബ്ലാക്ക് പാന്തറുകളെ കാണാന്‍ ആഗ്രഹമുണ്ട് പക്ഷേ എവിടെയാണ് അവയെ കാണാന്‍ പറ്റുക എന്ന് അറിയില്ല. ഇതാണ് പ്രശ്‌നമെങ്കില്‍ എവിടെയൊക്കെയാണ് ഇവയെ കാണപ്പെടുന്നത് എന്ന കാര്യമാണ് നമ്മള്‍ നോക്കുന്നത്.

കബനി വന്യജീവി സങ്കേതം കര്‍ണാടക

ബ്ലാക്ക് പാന്തറുകള്‍ക്ക് പേരുകേട്ട വന്യജീവി സങ്കേതമാണ് കബനി വന്യജീവി സങ്കേതം. ബ്ലാക്ക് പാന്തറുകള്‍ മാത്രമല്ല വൈവിധ്യമാര്‍ന്ന വന്യജീവികളെയും ഈ സങ്കേതം വാഗ്ദാനം ചെയ്യുന്നു. ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കിടയിലൂടെ നമ്മെ ഒളിഞ്ഞു നോക്കിക്കൊണ്ട് ബ്ലാക്ക് പാന്തറുകള്‍ നീങ്ങുന്നത് ഈ വന്യജീവി സങ്കേതത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്.

നാഗര്‍ ഹോള നാഷണല്‍ പാര്‍ക്ക് കര്‍ണാടക

കബനിയോട് ചേര്‍ന്നുള്ള ഈ പാര്‍ക്ക് നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമാണ്. ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ ഇവിടെ ബ്ലാക്ക് പാന്തറുകളെയും കാണാവുന്നതാണ്. ഇവിടുത്തെ മറ്റൊരു പ്രത്യേകത ബ്ലാക്ക് പാന്തറുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിരീക്ഷിക്കാം എന്നതാണ്.

തഡോബാ അന്താരി ടൈഗര്‍ റിസര്‍വ് മഹാരാഷ്ട്ര

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലതുമായ ദേശീയ ഉദ്യാനങ്ങള്‍ ഒന്നാണ് തഡോബാ. ഇത് ബ്ലാക്ക് പാന്തറുകളുടെ കാഴ്ചകള്‍ക്കും പേര് കേട്ടതാണ്. ഇതിന്റെ മനോഹരവും വൈവിധ്യവുമായ ഭൂ പ്രകൃതി ബ്ലാക്ക് പാന്തറുകള്‍ക്ക് അനുകൂലമാണ്.

പെഞ്ച് നാഷണല്‍ പാര്‍ക്ക് മധ്യപ്രദേശ്

മധ്യപ്രദേശിലെ പെഞ്ച് നാഷണല്‍ പാര്‍ക്കും ഈയിടെയായി ബ്ലാക്ക് പാന്തറുകളുടെ ഹോട്ട്‌സ്‌പോട്ട് ആയി മാറിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇവിടെ അതിമനോഹരമായ സസ്യങ്ങളും വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളും ഉണ്ട്.

ഭദ്ര വന്യജീവി സങ്കേതം കര്‍ണാടക

അപൂര്‍വ്വ ബ്ലാക്ക് പാന്തറിനൊപ്പം ഈനാംപേച്ചികള്‍ മലബാറിലെ ഭീമന്‍ അണ്ണാന്‍ എന്നിവയെ കൂടി ഇവിടെ കാണാന്‍ കഴിയും. ഈ വന്യജീവി സങ്കേതവും വൈവിധ്യമാര്‍ന്ന ജീവികളാല്‍ സമ്പന്നമാണ്.

ഇനി ബ്ലാക്ക് പാന്തറിനെ കണ്ടിട്ടില്ലെന്ന് പറയരുത്. ഇവിടെയൊക്കെ രാജ്യത്ത് അപൂര്‍വമായി കാണപ്പെടുന്ന ഈ ജീവികളെ നിങ്ങള്‍ക്ക് കാണാവുന്നതാണ്.അപ്പോള്‍ ഇന്ത്യയില്‍ എവിടെയൊക്കെയാണ് ബ്ലാക്ക് പാന്തറുകളെ കാണാവുന്നത് എന്ന് മനസ്സിലായല്ലോ.

 

 

 

Latest