Connect with us

National

നോട്ടിൽ ഗണപതി; കെജരിവാളിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി

നേരത്തെ പുതിയ സീരീസ് നോട്ടുകളിൽ അംബേദ്കറുടെ ചിത്രം പതിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ആലേഖനം ചെയ്യണമെന്ന എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. കെജരിവാളിന്റെ പ്രസ്താവനയോട് തനിക്ക് വിയോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെജരിവാളിന്റെ നിലപാട് ശരിയാണ്. ഗണപതിക്കും ലക്ഷ്മിക്കും ഇന്ത്യൻ സംസ്കാരത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. ഇന്ത്യൻ കറൻസി പരമാധികാരത്തിന്റെ പ്രതിഫലനമാണ്. അംബേദ്കർ ആ പരമാധികാരത്തിന് ഭരണഘടനാ പദവി നൽകി. ഡോ. അംബേദ്കർ, ഗണപതി, ലക്ഷ്മി ദേവി, പുരാണ കഥാപാത്രങ്ങൾ, കറൻസി നോട്ടുകളിൽ ഇപ്പോഴുള്ള രൂപങ്ങൾ എന്നിവയെ ഉൾക്കൊള്ളാൻ അതിൽ സൗകര്യമുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു.

നേരത്തെ പുതിയ സീരീസ് നോട്ടുകളിൽ അംബേദ്കറുടെ ചിത്രം പതിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു. നോട്ടിന്റെ ഒരു വശത്ത് സ്വാതന്ത്ര്യ സമര സേനാനിയായ മഹാത്മാ ഗാന്ധിയുടെയും മറുഭാഗത്ത് ദളിത് നേതാവായ അംബേദ്കറുടെയും ചിത്രം പതിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

Latest